‘റാപ്പ് സംഗീതമാണോ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം?’ ; റാപ്പര്‍ വേടനെതിരെ കെ പി ശശികല

‘റാപ്പ് സംഗീതമാണോ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം?’ ; റാപ്പര്‍ വേടനെതിരെ കെ പി ശശികല

പാലക്കാട്‌: റാപ്പര്‍ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു. ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങള്‍ അവസാനിപ്പിക്കാൻ സമയമായെന്നും കെ.പി ശശികല പറഞ്ഞു.

ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാൻ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും പാലക്കാട്ടെ പരിപാടിയില്‍ സംസാരിക്കവേ കെ പി ശശികല വേടനെതിരെ രംഗത്തെത്തിയത്. റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും തനതായ കലാരൂപം? എന്നും ശശികല ചോദിച്ചു. തനതായ എത്ര കലാരൂപങ്ങളുണ്ട്. സർക്കാർ ഫണ്ട് ചിലവഴിച്ച്‌ പാലക്കാട് ഒരു പരിപാടി നടത്തുമ്പോൾ  പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് സംഗീതമാണോ വേണ്ടതെന്നും ശശികല പറഞ്ഞൂ.

വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കില്‍ അവരില്‍ അവശതയുണ്ടാക്കണം, അവസരങ്ങള്‍ ഇല്ലാതെയാക്കണം. വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണന്ന് ശശികല പറഞ്ഞു. ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയാണ് മദ്യവും മയക്കുമരുന്നും സമാജത്തില്‍ പ്രചരിക്കുന്നത്. വിദ്യാലയങ്ങള്‍ തുറക്കണം എന്ന് പറഞ്ഞവർ അത് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ലാഭകരമല്ലാത്ത സ്കൂളുകള്‍ എന്ന് പറഞ്ഞ് വിദ്യാലയങ്ങളുടെ കടക്കല്‍ കത്തിവെക്കുമ്പോൾ പെട്ടിക്കടപോലെയാണ് ബാറുകള്‍ തുറക്കുന്നതെന്നും കെ പി ശശികല പറഞ്ഞു.

TAGS : RAPPER VEDAN
SUMMARY : KP Sasikala against rapper Vedan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *