പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും കൂടെ ഗ്രേവി സൗജന്യമല്ല; ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്‌

പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും കൂടെ ഗ്രേവി സൗജന്യമല്ല; ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്‌

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേർഷ്യൻ ടേബിൾ’ എന്ന റസ്റ്ററന്റ്നെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്‌. സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്‌റ്റോറന്റ്‌ വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാകില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി തള്ളിയുള്ള ഉത്തരവിൽ വ്യക്തമാക്കി.

പരാതിക്കാരനും സുഹൃത്തും 2024 നവംബർ മാസത്തിലാണ് എതിർകക്ഷിയുടെ റസ്റ്ററന്റിൽ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ നൽകിയത്. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.
<BR>
TAGS: CONSUMER REDRESSAL | POROTTA AND BEEF FRY
SUMMARY : Gravy is not free with Porotta and Beef Fry; Consumer Disputes Redressal Commission orders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *