ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയിൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ സ്ഥലം മാറ്റി. ആനേക്കൽ സൂര്യനഗർ എസ്ബിഐ ശാഖയിലാണ് സംഭവം. മാനേജറെ സ്ഥലം മാറ്റിയ കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്. കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത ബാങ്ക് മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജറെ സ്ഥലംമാറ്റിയ എസ്ബിഐയുടെ നടപടിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ഈ വിഷയം ഇവിടെ അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് സൂര്യനഗർ എസ്ബിഐ ശാഖയിൽ നിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായത്.

കന്നഡ സംസാരിക്കണമെന്ന് ഉപയോക്താവ് ആവശ്യപ്പെട്ടപ്പോൾ ബാങ്ക് മാനേജരായ യുവതി അതിന് വിസമ്മതിക്കുകയായിരുന്നു. ഉപയോക്താവ് അല്ല തനിക്ക് ജോലി നൽകിയതെന്നും മാനേജർ പറഞ്ഞിരുന്നു. പിന്നാലെ ഉപയോക്താവ് ഇത് കർണാടകയാണെന്ന് പറഞ്ഞപ്പോൾ ഇത് ഇന്ത്യയാണെന്നായിരുന്നു മാനേജരുടെ മറുപടി. താൻ ആർക്കുവേണ്ടിയും കന്നഡ സംസാരിക്കില്ലെന്നും ഹിന്ദിയിലേ സംസാരിക്കുകയുള്ളൂവെന്നും മാനേജർ പറഞ്ഞിരുന്നു.

 

TAGS: KARNATAKA | KANNADA
SUMMARY: Bank manager who refused to speak kannada transfered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *