ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗം തകര്‍ന്നു, പരിഭ്രാന്തിയിലായി യാത്രക്കാര്‍ അലറിവിളിച്ചു

ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗം തകര്‍ന്നു, പരിഭ്രാന്തിയിലായി യാത്രക്കാര്‍ അലറിവിളിച്ചു

ന്യൂഡൽഹി: ഡല്‍ഹി–ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വിമാനം സുരക്ഷിതമായി ശ്രീനഗറില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ശ്രീനഗറിലേക്ക് വരുന്നതിനിടെ 6E2142 എന്ന വിമാനമാണ് പ്രതികൂല കാലവസ്ഥയെത്തുടര്‍ന്നുള്ള പ്രക്ഷുബ്ധതയില്‍ അകപ്പെട്ടത്. പെട്ടെന്നുള്ള ശക്തമായ ആലിപ്പഴവര്‍ഷവും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

അതേസമയം ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 10 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടു. വൈകീട്ട് 7.45 നും 8.45 നും ഇടയിൽ 50-ലധികം വിമാനങ്ങൾ വൈകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
<BR>
TAGS : AIR TURBULENCE | INDIGO AIRLINES
SUMMARY : Delhi-Srinagar flight caught in mid-air turbulence; front section collapsed, passengers screamed in panic

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *