നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി

കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെയും ആക്രമിച്ചെന്ന് പരാതി. കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്‌കൂളിന് മുന്നില്‍ വെച്ച്‌ ഒരു കാരണവും ഇല്ലാതെ തന്റെ മകൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകള്‍ മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു.

കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെനിയമത്തിന്റെ മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല, ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോയെന്ന് അദ്ദേഹം ചോദിക്കുന്നു. പല സന്ദർഭങ്ങളിലും തന്നേക്കാള്‍ കരുത്തോടെ പെരുമാറിയ മകൻ, അച്ഛാ തന്നെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു, കൂട്ടുകാരെയും പൊതിരെ തല്ലി ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ താനും ഏട്ടനുമൊക്കെ ഓടുകയായിരുന്നു.

സ്‌കൂളിന്റെ മുന്നില്‍ എത്തിയപ്പോള്‍ വലിയ ജനകൂട്ടം, പേടിച്ച്‌ വിറച്ച്‌ കുട്ടികള്‍ ഒരു വീട്ടില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം.

TAGS : LATEST NEWS
SUMMARY : Complaint alleging assault on actor Santosh Keezhattoor’s son and friends

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *