കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴുന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം. നിർമ്മാണ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിൻറേതാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും.

തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സർവ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽ പരിക്കേറ്റ രോഗി ചികിത്സയിലാണ്. ദേശീയ അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ നടപടി. 21 നാണ് ഡൽഹി ഐഐടി പ്രൊഫസർ ജി വി റാവു മേൽനോട്ടം വഹിച്ചത് രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തി. നിർമ്മാണ ചുമതല കെഎൻആർ കൺസ്ട്രക്ഷൻസിനും കൺസൾട്ടൻസി എച്ച്ഐസി എന്ന കമ്പനിക്കും. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ കമ്പനികളിൽ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരുടെ സസ് പെൻഡ് ചെയ്തു. പ്രൊജക്‌ട് മാനേജർ അമർനാഥ് റെഡ്ഡി, കൺസൾട്ടൻ്റ് ടീം ലീഡർ രാജ്‌കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
<BR>
TAGS : NATIONAL HIGHWAY AUTHORITY
SUMMARY : Kooriyad National Highway collapse incident; Center debars the contracting company

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *