മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു

മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു

മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് നിപ ബാധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു. കൂടുതല്‍ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിൻവലിച്ച്‌ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്.

അതിനാല്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. ഇത് കൂടാതെ മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിട്ടുണ്ട്.

TAGS : NIPHA
SUMMARY : Nipah restrictions lifted in Malappuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *