ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തും

ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തും

ബെംഗളൂരു: ബെംഗളൂരുവിൽ താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെന്റ് പാർക്കിംഗിന് വിലക്കേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ബേസ്മെന്റ് പാർക്കിംഗ് ഉള്ളത് കാരണം നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് പുതിയ നയം അവതരിപ്പിച്ച് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളിൽ സ്റ്റിൽറ്റ് ലെവൽ പാർക്കിംഗ് അനുവദിക്കാൻ പദ്ധതിയിടുന്നതായി അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതിനു പുറമെ ദേശീയ ദുരന്തനിവാരണ നിയമങ്ങൾ അനുസരിച്ച് വെള്ളപ്പൊക്ക ബാധിത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി ബിബിഎംപിയോട് നിർദ്ദേശിച്ചു. ചൊവ്വാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ ഗുരപ്പനപാളയയിൽ 400 ഓളം വീടുകളിലാണ് വെള്ളം കയറിയത്. താമസക്കാർ ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, വിശദമായ നാശനഷ്ട വിലയിരുത്തൽ നടന്നുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | RAIN
SUMMARY: Basement parking to be banned in flood zones, CM Siddaramaiah

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *