പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. കുളത്തില്‍ വീണ ചെരുപ്പ് എടുക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് കരുതുന്നത്.

TAGS : LATEST NEWS
SUMMARY : 2 children drown while bathing in church pond; one in critical condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *