പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 27 വരെയുള്ള തീയതികളിലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മേയ് 27 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

77.81 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം.എയ്ഡഡ് സ്‌കൂളുകളില്‍ 92.16 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 ശതമാനമാണ് വിജയം.3,70,642 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.288,394 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്.കുറവ് വയനാട് ആണ്.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,178 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 70.06 % വിജയമാണ് ഇത്തവണയുള്ളത്. വിജയശതമാനം കൂടുതല്‍ വയനാടും കുറവ് കാസര്‍കോട് ജില്ലയിലുമാണ്. 193 പേര്‍ ഫുള്‍ A+ നേടിയിട്ടുണ്ട്.
<BR>
TAGS : SAY EXAM,
SUMMARY : Plus Two and Improvement Exam Dates Announced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *