കനത്ത മഴയിൽ സ്കൂട്ടറിൽ മുകളിൽ മരം വീണ് അപകടം; യുവാവ് മരിച്ചു

കനത്ത മഴയിൽ സ്കൂട്ടറിൽ മുകളിൽ മരം വീണ് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ സ്കൂട്ടറിൽ മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. കോറമംഗലയിലാണ് സംഭവം. ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 28കാരനാണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇതോടെ യുവാവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു. നാട്ടുകാർ ഇരുവരെയും ഉടൻ സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പരുക്കും ഗുരുതരമാണ്. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നഗരത്തിലുടനീളം വ്യാപകമായ മഴ പെയ്തതിനെ തുടർന്ന് കോറമംഗലയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറിയിരുന്നു. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി വീഴുകയും, ശിഖരങ്ങൾ പൊട്ടിവീഴുകയും ചെയ്തു. പിന്നീട് വ്യാഴാഴ്ച ഉച്ചയോടെയാണ് ബിബിഎംപി ജീവനക്കാരെത്തി പൊട്ടിവീണ മരത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.

TAGS: BENGALURU | ACCIDENT
SUMMARY: Man dies as tree falls on scooter amid rain

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *