മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തമന്ന ഭാട്ടിയ

മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തമന്ന ഭാട്ടിയ

ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. 1916 മുതൽ മൈസൂരു സാൻഡൽ സോപ്പ് നിർമ്മിക്കപ്പെടുന്നുണ്ട്. നിലവിൽ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്ഡിഎൽ) ആണ് മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്നത്.

അതേസമയം തമന്നയെ ബ്രാൻഡ് അംബാസിഡറാക്കിയ നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. കന്നഡ നടിമാരുള്ളപ്പോൾ കർണാടകക്കാരിയല്ലാത്ത ഒരാളെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തമന്നയെ തിരഞ്ഞെടുത്തതിൽ തെറ്റില്ലെന്ന് വാണിജ്യ, വ്യവസായ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

കർണാടകയിൽ മൈസൂരു സാൻഡൽ സോപ്പിന് ഇതിനകം വലിയ സ്വീകാര്യതയാണുള്ളതെന്ന് മന്ത്രി എം.ബി. പാട്ടീൽ വിശദീകരിച്ചു. മൈസൂരു സാൻഡലിന്റെ ലക്ഷ്യം കർണാടകയ്ക്ക് പുറത്തുള്ള വിപണികളിലേക്ക് ശക്തമായി കടന്നുചെല്ലുക എന്നതും കൂടിയാണ്. വിപണന വിദഗ്ദ്ധരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഒരു ബ്രാൻഡ് അംബാസിഡറെ തിരഞ്ഞെടുക്കുന്നതിനുള്ള മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി.

TAGS: KARNATAKA | TAMANNA BHATIA
SUMMARY: Actress tamanna bhatia becomes brand ambassador for mysore sandal soap

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *