തട്ടിപ്പ്‌ കേസ്: സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് അറസ്റ്റിൽ

തട്ടിപ്പ്‌ കേസ്: സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് അറസ്റ്റിൽ

പാലക്കാട്‌ : കോയമ്പത്തൂർ സ്വദേശിയായ റിയൽ എസ്‌റ്റേറ്റ്‌ ബിസിനസുകാരനിൽനിന്ന്‌ പണംതട്ടിയ കേസിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ്‌ അറസ്റ്റിൽ. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗമാണ് കഴിഞ്ഞദിവസം മധുരയിൽ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

കോയമ്പത്തൂർ പീളമേട് സ്വദേശി കമലേശ്വരന്റെ മൂന്നുകോടി രൂപയോളം വെട്ടിച്ചുവെന്നാണ്‌ കേസ്‌. റിസർവ് ബാങ്ക്‌ മൂന്നുകോടി രൂപ അനുവദിച്ചതായും ഇത്രയും തുക നൽകിയാലേ അത് എടുക്കാനാകൂ എന്നും പറഞ്ഞാണ്‌ സുനിൽദാസ്‌ പണം തട്ടിയതെന്ന്‌ പരാതിയിൽ പറയുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ല. ഇതോടെയാണ്‌ കമലേശ്വരൻ ക്രൈംബ്രാഞ്ചിന്‌ പരാതി നൽകിയത്‌.

റിസർവ് ബാങ്കിൽനിന്ന്‌ ലഭിച്ചതായി സുനിൽദാസ്‌ കമലേശ്വരനെ കാണിച്ച രേഖയെക്കുറിച്ചും ഇത്തരത്തിൽ വേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ്‌ അന്വേഷിക്കും.
<BR>
TAGS : SUNIL SWAMI, MONEY FRAUD,
SUMMARY : Fraud case: Sunil Das, chairman of Aayog Charitable Trust, arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *