ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. ‘ചാർളി’ എന്ന ദുല്‍ഖർ സല്‍മാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണൻ അവതരിപ്പിച്ചത്. നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ കാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും നടത്തിയിരുന്നു.

കൊച്ചി സ്വദേശിയായ രാധാകൃഷ്ണൻ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫാഷൻ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയർ വളർത്തിയെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പിക്‌സല്‍ വില്ലേജ് എന്ന പേരില്‍ കാമറ, ഫോട്ടോഗ്രഫി പരിശീലനവുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു. പിക്‌സല്‍ വില്ലേജിന്റെ യൂട്യൂബ് ചാനലിലും അദ്ദേഹം സജീവമായിരുന്നു.

TAGS : LATEST NEWS
SUMMARY : Photographer and actor Radhakrishnan Chakyat passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *