മൈസൂർ പാക് ഇനി മൈസൂർ ശ്രീ; മധുരപലഹാരത്തിൽ പാക് പേര് വേണ്ടെന്ന് കടയുടമകൾ

മൈസൂർ പാക് ഇനി മൈസൂർ ശ്രീ; മധുരപലഹാരത്തിൽ പാക് പേര് വേണ്ടെന്ന് കടയുടമകൾ

ജയ്പുർ: മൈസൂർ പാകിന്റെ പേര് മൈസൂർ ശ്രീ എന്നാക്കി ജയ്പുരിലെ കടയുടമകൾ. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മൈസൂര്‍ പാക്കിന്റേത് അടക്കം നിരവധി മധുരപലഹാരങ്ങളുടേ പേരുകളാണ് കടയുടമകൾ മാറ്റിയത്. പേരിനൊപ്പം ‘പാക്’ എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയതെന്ന് കടയുടമകൾ പറഞ്ഞു. മൈസൂർ പാക് കൂടാതെ മോത്തി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക് തുടങ്ങിയ മധുരപലഹാരങ്ങളുടെ പേരുകളും മാറ്റിയിട്ടുണ്ട്.

മോത്തി ശ്രീ, ആം ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ ശ്രീ എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ മാറ്റിയത്. എന്നാൽ മധുരപലഹാരങ്ങളിലെ പാക് എന്ന വാക്ക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നത്. കന്നഡയിൽ മധുരം എന്നാണ് ഇതിന്റെ അർത്ഥം വരുന്നത്. മധുരപലഹാരത്തിന്റെ പേരിൽ ശ്രീ പോലുള്ള ഒരു ഇന്ത്യൻ പദം കേൾക്കുന്നത് സമാധാനവും സംതൃപ്തിയും നൽകുന്നുവെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ജമ്മുകശ്മീരിലെ പഹല്‍ഗാമം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പേരുമാറ്റം. ത്യോഹാർ സ്വീറ്റ്‌സിന്റെ ഉടമയായ അഞ്ജലി ജെയിൻ ആണ് ഈ പേരുമാറ്റത്തിന് നേതൃത്വം നൽകുന്നത്.

TAGS: NATIONAL | MYSORE PAK
SUMMARY: Jaipur bakery owners change mysore pak name to mysore sree

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *