കനത്ത മഴ; തൃശൂര്‍ കോര്‍പറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു

കനത്ത മഴ; തൃശൂര്‍ കോര്‍പറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു

കനത്ത മഴയില്‍ തൃശൂർ കോർപറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു. എംഒ റോഡിലേക്കാണ് വീണത്. ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്.

കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എംഒ റോഡില്‍ ഗതാഗതം തടസപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

TAGS : HEAVY RAIN KERALA
SUMMARY : Heavy rains; The huge iron roof of the Thrissur Corporation building collapsed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *