വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

തിരുവനന്തപുരം: ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി. കേരള സർവ്വകലാശാലയിലെ മുൻ അസി. രജിസ്ട്രാർ ജെ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞ് നാല് ദിവസമായി വീട്ടുകാർ വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് മോഷണം നടന്നത്.

രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഇന്ന് രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുഴുവൻ വാതിലുകളും കുത്തി തുറന്നത് ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ 15 പവൻ സ്വർണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.

ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സമീപത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നതായി നാട്ടുകാർ ആരോപിച്ചു. മോഷ്ടാവിനായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയതായി ശ്രീകാര്യം പോലീസ് അറിയിച്ചു.

TAGS : ROBBERY
SUMMARY : House broken into and robbed; 15 pieces of jewellery and Rs 4 lakh stolen

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *