ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാർക്ക് പരുക്ക്

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാർക്ക് പരുക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരുക്കേറ്റു. സിർഹിന്ദിലെ മധോപുരിലാണ് ഇന്നു പുലർച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരരുക്കേറ്റ് ലോക്കോ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 3.45ഓടെയാണ് അപകടസ്ഥലത്തുനിന്ന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. രണ്ടു പൈലറ്റുമാർക്ക് പരുക്കേറ്റിരുന്നു. അവരെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല- റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാൽ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

TAGS: ACCIDENT, LATEST NEWS
KEYWORDS: Goods trains collide; Loco pilots injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *