ബെംഗളൂരു : ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്(കാടുഗോഡി) സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സാങ്കേതികത്തകരാർ കാരണം രാവിലെ അഞ്ചുമുതൽ ഹോപ് ഫാം സ്റ്റേഷനിൽനിന്നാണ് സർവീസാരംഭിച്ചത്. ചല്ലഘട്ടയിൽനിന്നുള്ള ട്രെയിനുകൾ കാടുഗോഡിക്കുപകരം ഹോപ് ഫാമിൽ ട്രിപ്പുകൾ അവസാനിപ്പിക്കുകയും ചെയ്തു. സാങ്കേതികത്തകരാർ പരിഹരിച്ച ശേഷം രാവിലെ 9.55-ഓടെ സർവീസ് പുനരാരംഭിച്ചു.
<br>
TAGS ; NAMMA METRO, PURPLE LINE
SUMMARY : Technical glitch; Metro service disrupted at Kadugodi station

Posted inBENGALURU UPDATES LATEST NEWS
