കണ്ണൂരില്‍ എട്ടുവയസുകാരിയെ മര്‍ദിച്ച സംഭവം; പിതാവിനെതിരെ കേസെടുത്തു

കണ്ണൂരില്‍ എട്ടുവയസുകാരിയെ മര്‍ദിച്ച സംഭവം; പിതാവിനെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ കയ്യില്‍ കൊടുവാളുമായി എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു. പ്രാപൊയില്‍ ജോസിനെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മർദനം.

എന്നാല്‍ അമ്മ തിരികെ വരാനായി ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോക്കായി ചിത്രീകരിച്ചതാണെന്ന് കുട്ടി പറയുന്നു. പിതാവ് പോലീസ് കസ്റ്റഡിയിലാണ്. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. അതേസമയം, കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പോലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

TAGS : LATEST NEWS
SUMMARY : Eight-year-old girl beaten up in Kannur; Case registered against father

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *