സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി

സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചതായി പരാതി. ബസവേശ്വര നഗറിലാണ് സംഭവം. വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകിയെന്നാരോപിച്ചാണ് സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചത്. മർദനത്തിന് പുറമേ ഇയാൾ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തതായി ആരോപണമുണ്ട്.

ഇത് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. കണ്ണിന് പരുക്കേറ്റ ഉപഭോക്താവ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉപഭോക്താവിൻ്റെ പരാതിയിൽ ഡെലിവറി ബോയ് വിഷ്ണു വർദ്ധനെതിരെ പോലീസ് കേസെടുത്തു.

TAGS: BENGALURU | ZEPTO
SUMMARY: Customer compliants against zepto delivery boy for assaulting him

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *