കൊച്ചി തീരത്തിനടുത്ത് കപ്പൽ അപകടം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

കൊച്ചി തീരത്തിനടുത്ത് കപ്പൽ അപകടം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലുണ്ടായിരുന്ന ക്യാപ്റ്റൻ റഷ്യൻ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ 70കിലോമീറ്റർ അകലെ കണ്ടെയ്നറുകളുമായി പോയ MSC Elsa 3 കാര്‍ഗോ ഷിപ്പാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്. 23ന് വിഴിഞ്ഞം തുറമുഖത്തുനിന്ന്​ പുറപ്പെട്ട കപ്പൽ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം. അടിയന്തരസഹായം ആവശ്യപ്പെട്ട് കപ്പലിൽനിന്ന്​ അറിയിപ്പ് ലഭിച്ചയുടൻ കോസ്റ്റ് ഗാർഡും നാവികസേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു.

കപ്പലിൽ നിന്ന് 9 കാർ​ഗോകൾ കടലിൽ വീണിരുന്നു. ​കാർ​ഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാ​ഗ്രത നിർദേശം നൽകിയിരുന്നു. കടലിൽ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി.

മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ വീണതെന്നാണ് സൂചന. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകട സ്ഥിതിയിലാകുമെന്ന് നേവി അറിയിച്ചു. ദക്ഷിണ മേഖല ലേബൽ ആസ്ഥാനമാണ് രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നത്. കോസ്റ്റുകാർഡിന്റെ കൊച്ചി ആസ്ഥാനത്തു നിന്നും നിരീക്ഷണം നടത്തുന്നുണ്ട്.

<BR>
TAGS : CARGO SHIP,
SUMMARY : Ship accident near Kochi coast; 24 crew members rescued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *