ബെംഗളൂരുവിലെ സാമൂഹ്യപ്രവർത്തകൻ അക്ബർ അന്തരിച്ചു

ബെംഗളൂരുവിലെ സാമൂഹ്യപ്രവർത്തകൻ അക്ബർ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇൻഫൻട്രി റോഡിലെ ഒളിമ്പസ് ഹോട്ടൽ ഉടമയും സാമൂഹ്യപ്രവർത്തകനുമായിരുന്ന തിരൂർ പുറത്തൂർ കാവിലക്കാട് കുളങ്ങര വീട്ടിൽ അക്ബർ (58) കോലാറിൽ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു.

ബെംഗളൂരുവിലെ മലയാളികൾക്കിടയിൽ സാമൂഹ്യ സേവനരംഗത്ത് നിറസാന്നിധ്യമായിരുന്നു അക്ബർ. ഇൻഫൻട്രി റോഡില്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപത്തായിരുന്നു ഒളിമ്പസ് ഹോട്ടൽ നടത്തിയിരുന്നത്. ജോലി തേടി നഗരത്തിൽ എത്തുന്ന മലയാളികൾക്ക് തണലായിരുന്നു ഒരുകാലത്ത് ഒളിമ്പസ്.

കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്ന അക്ബർ ഓൾ ഇന്ത്യ കെ.എം.സി.സി ഉൾപ്പെടെയുള്ള വിവിധ സാമൂഹിക സംഘടനകളും പ്രവർത്തിച്ചിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കോലാറിലേക്ക് പ്രവർത്തനം മാറ്റിയെങ്കിലും ബെംഗളൂരുവിലെ സാംസ്കാരിക സംഘടനകളുമായുള്ള ബന്ധം തുടർന്നു. മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ ജനപ്രതിനികൾക്കും റെയിൽവേ ആധികാരികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിൽ അക്ബറും ഉണ്ടായിരുന്നു കർണാടക കേരള ട്രാവൽസ് ഫോറത്തിന്റെ രൂപവൽക്കരണത്തിൽ നേതൃത്വം നൽകി. നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് ചികിത്സക്കായി കേരളത്തിൽ നിന്നും എത്തുന്ന മലയാളികൾക്കും അക്ബറിന്റെ സഹായം അനുഗ്രഹമായിരുന്നു.

സോമേശ്വര നഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയിൽ മൃതദേഹം പൊതുദർശത്തിന് വെച്ചു. നഗരത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാരം ഇന്ന് രാവിലെ എടക്ക ജുമാ മസ്ജിദിൽ നടക്കും.

ഭാര്യമാർ:  നഫീസ, ഷെറീന. മക്കൾ: ഷക്കീർ, ഷംസീർ, ഷബ്ന, ഷെറിൻ. മരുമക്കൾ: ഫൈസൽ, ശബ്‌ന, അൻസില.
<br>
TAGS :  OBITUARY,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *