ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരു മരണം

ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85കാരനാണ് മരിച്ചത്. മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 13 മുതൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കോവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു.

നിലവിൽ ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഇതുവരെ കർണാടകയിൽ 38 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ നിന്നാണ്. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പരിഭ്രാന്തി വേണ്ട, സാധാരണ ജീവിതം തുടരാമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കർണാടകയിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും എല്ലാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ കേസുകൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് ആവശ്യമായ പരിശോധനാ കിറ്റുകൾ സ്റ്റോക്ക് ചെയ്യാൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർക്കാർ ആശുപത്രികളിൽ ഏകദേശം 5,000 ആർ‌ടി‌പി‌സി‌ആർ കിറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. രാജ്യത്ത്‌ ഇതുവരെ 200ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

TAGS: BENGALURU | COVID
SUMMARY: Covid cases on rise, one death reported in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *