നിയമസഭ തിരഞ്ഞെടുപ്പ്; അരുണാചലിൽ ഭരണം ഉറപ്പിച്ച് ബി.ജെ.പി, സിക്കിമിൽ ക്രാന്തികാരി മോർച്ച
സിക്കിം മുഖ്യമന്ത്രിയും എസ്‌കെഎം നേതാവുമായ പ്രേം സിങ് തമാങ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു

നിയമസഭ തിരഞ്ഞെടുപ്പ്; അരുണാചലിൽ ഭരണം ഉറപ്പിച്ച് ബി.ജെ.പി, സിക്കിമിൽ ക്രാന്തികാരി മോർച്ച

ന്യൂഡൽഹി: അരുണാചൽപ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അരുണാചലിൽ ബിജെപി ഭരണ ഉറപ്പിച്ച് കഴിഞ്ഞു. ആകെയുള്ള 61 സീറ്റുകളിൽ 59 എണ്ണത്തിന്റെ ലീഡുനില പുറത്ത് വന്നപ്പോൾ 44 സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിൽ. നാഷണൽ പീപ്പിൾസ് പാർട്ടി ഏഴ് സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന് ഒരു സീറ്റിലും മുന്നേറാൻ കഴിഞ്ഞിട്ടില്ല. അരുണാചൽപ്രദേശി​ലെ എട്ട് സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നുണ്ട്.

സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച സീറ്റുകൾ തൂത്തുവാരി തുടർച്ച ഉറപ്പിച്ച് കഴിഞ്ഞു. 32 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 31 ഇടത്തും എസ്‌കെഎം മുന്നേറുകയാണ്. പ്രതിപക്ഷം ഒരു സീറ്റിൽ ഒതുങ്ങി. അരുണാചലിൽ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്.

2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്) മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർഥികൾ. 2019ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിച്ചിരുന്നു.
<BR>
TAGS : LATEST NEWS, ELECTION
KEYWORDS: Assembly elections; BJP secures rule in Arunachal, Krantikari Morcha in Sikkim

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *