വമ്പന്‍ മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കുന്നു

വമ്പന്‍ മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ; യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കുന്നു

കൊച്ചി: യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. ലഘു ചരക്ക് ഗതാഗതം ആരംഭിക്കുന്നതോടെ ചെറുകിട ബിസിനസുകാർ,കച്ചവടക്കാർ എന്നിവർക്ക് ഏറെ പ്രയോജനമാകുമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ടാകാത്ത തരത്തിൽ നടപ്പിലാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കി

ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാനും വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നും കരുതുന്നു. യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ ഇത് നടപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ പറയുന്നു. നിലവില്‍ ചരക്ക് ഗതാഗതത്തിന് നഗരത്തിലുള്ളവര്‍ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇത് കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അധിക ചെലവാണ്. മാത്രമല്ല റോഡിലെ ഗതാഗത കുരുക്കിനൊപ്പം വാഹനങ്ങളില്‍ നിന്നും മറ്റുള്ള മലിനീകരണം വര്‍ധിപ്പിക്കാനും ഇത് കാരണമാകുന്നുണ്ട്.

മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമാണ് സര്‍വീസുകള്‍ നടത്തുകയെന്നും കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ചരക്കു നീക്കത്തിനായി പ്രയോജനപ്പെടുത്താന്‍ മെട്രോ പദ്ധതിയിടുന്നുണ്ട്.

<BR>
TAGS : KOCHI METRO
SUMMARY : Kochi Metro is gearing up for a major change; In addition to passenger services, freight transport will also start

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *