കനത്തമഴ: ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു

കനത്തമഴ: ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണു. സംഭവത്തിൽ ആളപായമില്ല. ടെർമിനൽ ഒന്നിലാണ് സംഭവം

അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. മേല്‍ക്കൂരയില്‍നിന്നൊരു ഭാഗം തകർന്ന് താഴേക്ക് വീഴുന്നതും വെള്ളം ശക്തമായി തെറിക്കുന്നതും കാണാം. ഞായറാഴ്ചത്തെ കനത്തമഴയെയും ഇടിമിന്നലിനെയും തുടര്‍ന്ന 17 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 49 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

 

<BR>
TAGS : DELHI AIRPORT
SUMMARY : Heavy rain: Part of Delhi airport roof collapses