കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

ബെംഗളൂരു : കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം എച്ച്എഎല്‍ വിമാനപുര കൈരളി കലാസമതിയില്‍ നടന്നു. ചടങ്ങില്‍ ബെംഗളൂരു കേരള സമാജം അള്‍സൂര്‍ സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന രണ്ടുവീടുകളുടെ നിര്‍മാണ പ്രഖ്യാപനവുമുണ്ടായി.

ചടങ്ങില്‍ കസ്റ്റംസ് ആന്‍ഡ് ഇന്‍ഡയറക്ട് ടാക്‌സസ് അഡിഷണല്‍ കമ്മിഷണര്‍ പി. ഗോപകുമാര്‍ മുഖ്യാഥിതിയായി. കേരളസമാജം അള്‍സൂര്‍ സോണ്‍ ചെയര്‍മാന്‍ ഷിജോ ഫ്രാന്‍സിസ് അധ്യക്ഷനായി. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, വൈസ്. പ്രസിഡന്റ് പി.കെ. സുധിഷ്, ജന. സെക്രട്ടറി റെജികുമാര്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥന്‍, കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.

സി.പി. രാധാകൃഷ്ണന്‍, ആര്‍ബി സ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടറും ആര്‍ബി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയുമായ രാജീവന്‍ ചിങ്ങന്‍,കൈരളി നിലയം സ്‌കൂള്‍ സെക്രട്ടറി പി.കെ. സുധിഷ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കെ. രാധാകൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജശേഖരന്‍ നന്ദി പറഞ്ഞു.
<BR>
TAGS : KERALA SAMAJAM
SUMMARY : Kerala Samajam Ulsoor Zone Family Gathering

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *