ഗുജറാത്തില്‍ ബഹുനില കെട്ടിടത്തില്‍ വൻ തീപിടുത്തം

ഗുജറാത്തില്‍ ബഹുനില കെട്ടിടത്തില്‍ വൻ തീപിടുത്തം

ഗുജറാത്ത് ദഹേജിലെ ഭാറുച്ചില്‍ വൻ തീപിടിത്തം. ശ്വേതായൻ കെംടെക് കമ്പനിയില്‍ പുലർച്ചെയോടെ ആണ് വൻ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ ജീവനക്കാർ കുറവായിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചു. മൂന്ന് പേർക്ക് സാരമായ പൊള്ളലേറ്റു.

ബഹുനില കെട്ടിടത്തില്‍ എട്ട് ഫയർ എഞ്ചിനുകള്‍ ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കെട്ടിടത്തിന്റെ കീഴ് നിലകള്‍ പൂർണമായും തീ വിഴുങ്ങിയ നിലയിലാണ്. മേഖലയില്‍ പുക മൂടിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുള്ളത്.

കെമിക്കല്‍ യൂണിറ്റിന് സമീപ മേഖലയില്‍ നിന്ന് 1500ലേറെ പേരെയാണ് ഇതിനോടകം ഒഴിപ്പിച്ചിട്ടുള്ളത്. കെമിക്കല്‍ പ്ലാൻറിലെ മെറ്റീരിയല്‍ സ്റ്റോറേജ് മേഖലയിലാണ് അഗ്നി പടർന്നത്. മെഥനോള്‍ എഥിലിൻ ഓക്സൈഡ് അടക്കമുള്ളവ ഇവിടെ ശേഖരിച്ച്‌ വച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം.

TAGS : GUJARAT
SUMMARY : Massive fire breaks out in multi-storey building in Gujarat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *