മെട്രോ യെല്ലോ ലൈൻ: കോച്ചുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായി

മെട്രോ യെല്ലോ ലൈൻ: കോച്ചുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ ആർ വി റോഡ് ബൊമ്മസാന്ദ്ര റൂട്ടിലേക്കായി പുതുതായി എത്തിയ രണ്ട് മെട്രോ കോച്ചുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അറിയിച്ചു. ഈ മാസം അവസാനം മെട്രോ റെയിൽ സുരക്ഷാ കമ്മീഷനുകളുടെ പരിശോധന നടക്കും. ട്രാക്ക്, സ്റ്റേഷനുകൾ, ഫയർ സേഫ്റ്റി, സംവിധാനം എൻട്രി- എക്സിറ്റ് പോയിന്റുകൾ തുടങ്ങിയവയാണ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിക്കുന്നത്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ രണ്ടാഴ്ചക്കകം സർവീസിനുള്ള അനുമതി ലഭിക്കും. ജൂൺ അവസാനത്തോടെ പാതയിൽ സർവീസ് തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംആർസിഎല്‍ അധികൃതര്‍ പറഞ്ഞു.

യെല്ലോ ലൈൻ പ്രവർത്തനക്ഷമം ആകുന്നതോടെ തെക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര എളുപ്പമാകും. 19.15 കിലോമീറ്റർ ആണ് യെല്ലോ ലൈൻ മെട്രോയുടെ ദൂരം. പാതയുടെ നിർമ്മാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായെങ്കിലും കോച്ചുകൾ ലഭ്യമാകാത്തതിനാൽ ഉദ്ഘാടനം വൈകുകയായിരുന്നു. മൂന്നാമത്തെ മെട്രോ കോച്ച് ഒരാഴ്ചക്കകം ബെംഗളൂരുവിൽ എത്തും. കൊൽക്കത്തയിൽ നിന്നാണ് കോച്ച്  എത്തിക്കുന്നത്.
<br>
TAGS : METRO YELLOW LINE
SUMMARY : Metro Yellow Line: Safety inspection of coaches completed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *