കര്‍ണാടകയില്‍ 18 ബിജെപി എംഎല്‍എമാരുടെ സസ്പെൻഷൻ പിൻവലിച്ചു

കര്‍ണാടകയില്‍ 18 ബിജെപി എംഎല്‍എമാരുടെ സസ്പെൻഷൻ പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 18 ബിജെപി എംഎല്‍എമാരുടെ ആറു മാസത്തെ സസ്പെൻഷൻ പിൻവലിച്ചു. സ്പീക്കർ യു.ടി. ഖാദർ ആണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സഭാനേതാവ് കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പ ലമാനി, നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മാർച്ച്‌ 21 ന് ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയിലുണ്ടായ ബഹളത്തെത്തുടർന്നാണ് 18 ബിജെപി എംഎല്‍എമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ രണ്ടു മാസം പിന്നിട്ടപ്പോഴാണ് നടപടി പിൻവലിച്ചത്. സഭയിലെ സംഭവങ്ങളില്‍ എംഎൽഎമാർ  ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്ന് സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.
<br>
TAGS : SUSPENSION | KARANTAKA BJP LEGISLATORS
SUMMARY : Suspension of 18 BJP MLAs lifted

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *