ഓടുന്ന കാറിന് മുകളില്‍ മരം വീണു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓടുന്ന കാറിന് മുകളില്‍ മരം വീണു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

എറണാകുളം: കാഞ്ഞിരമറ്റത്ത് ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം മറിഞ്ഞുവീണു അപകടം. നാലംഗ കുടുംബം യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം വീണായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. മേലോത്ത് വലിയ വീട്ടില്‍ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്.

ഇന്ന് രാവിലെ പെയ്ത മഴയെയും കാറ്റിനെയും തുടർന്ന് ചാലക്കപ്പാറ മേലോത്ത് റോഡിലാണ് മരം കടപുഴകി വീണത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയില്‍ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങള്‍ മഴക്കു മുമ്പെ വെട്ടിമാറ്റണമെന്ന ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം, 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.

TAGS : LATEST NEWS
SUMMARY : Tree falls on moving car; family of four barely escapes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *