പാകിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറി; സിആർപിഎഫ് ഭടൻ അറസ്റ്റിൽ

പാകിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറി; സിആർപിഎഫ് ഭടൻ അറസ്റ്റിൽ

ന്യൂഡൽഹി: പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ദേശീയ സുരക്ഷാ വിവരങ്ങള്‍ പങ്കുവെച്ചതില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ മോതി റാം ജാട്ട് എന്ന ജവാനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

പ്രതി ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി (പി‌ഐ‌ഒ) പങ്കിട്ടിരുന്നുവെന്നും എൻ‌ഐ‌എ പറഞ്ഞു. ഇയാൾ വിവിധ മാര്‍ഗങ്ങളിലൂടെ പാക് ഏജന്റുമാരില്‍ നിന്ന് പ്രതിഫലമായി പണം സ്വീകരിച്ചിരുന്നതായും അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

സി‌ആർ‌പി‌എഫ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ പ്രവർത്തനം നിരീക്ഷിച്ചപ്പോൾ സ്ഥാപിത മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ലംഘിച്ചതായി കണ്ടെത്തിയതാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്. തുടർന്ന് പ്രതി വിവിധ മാർഗങ്ങളിലൂടെ പി‌ഐ‌ഒമാരിൽ നിന്ന് ഫണ്ട് സ്വീകരിച്ചിരുന്നതായി എൻ‌ഐ‌എ സ്ഥിരീകരിച്ചു.

പട്യാല ഹൗസ് പ്രത്യേക കോടതി മോത്തി റാമിനെ ജൂൺ 6 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സെൻട്രൽ റിസർവ്ഡ് പോലീസ് ഫോഴ്‌സിൽ നിന്നും മോത്തി റാമിനെ പിരിച്ചുവിട്ടു.
<BR>

TAGS : CRPF | ESPIONAGE
SUMMARY : CRPF jawan arrested for passing secret information to Pakistan