മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിച്ചു; ബോളിവുഡ് താരം രവീണ  ടണ്ഠനെതിനെ കേസ്

മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിച്ചു; ബോളിവുഡ് താരം രവീണ ടണ്ഠനെതിനെ കേസ്

മുംബൈ: നടി രവീണ ടണ്ഠനെതിനെ പോലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ശനിയാഴ്ച വൈകുന്നേരത്തോടെ മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. റിസ്‌വി കോളജിന് സമീപമുള്ള കാർട്ടർ റോഡിൽ വച്ച് രവീണയുടെ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് പേരെ ഇടിച്ചുവെന്ന് സ്ത്രീകൾ പറയുന്നു. തുടർന്ന് നടി മദ്യപിച്ച് കാറിൽ നിന്ന് ഇറങ്ങി ഇരകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അതേസമയം തർക്കത്തിനിടെ സ്ത്രീകളാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് നടി പ്രതികരിച്ചു.

നടിയെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിസ്‌വി കോളേജിന് സമീപമുള്ള കാർട്ടർ റോഡിൽ നടിയുടെ കാർ നടന്നു പോകുന്ന മൂന്ന് സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഒരു പ്രായമായസ്ത്രീയ്ക്കും മകൾക്കും കൊച്ചുമകൾക്കുമാണ് അപകടം ഉണ്ടായത്.

വൈറലായിരിക്കുന്ന വിഡിയോയിൽ ഇരകളും നാട്ടുകാരും രവീണയെ വളഞ്ഞു തുടർന്ന് പോലീസിനെ വിളിക്കുന്നത് കാണാം. “നിങ്ങൾ രാത്രി ജയിലിൽ കിടക്കേണ്ടി വരും. എൻ്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്,” ഇരകളിൽ ഒരാൾ പറയുന്നത് കേൾക്കാം.

വീഡിയോ :

TAGS: LATEST NEWS, RAVEENA TANDON
KEYWORDS : Drunken women were beaten; Case against Bollywood star Raveena Tandon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *