ആലപ്പുഴയിൽ കാറ്റിൽ കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു

ആലപ്പുഴയിൽ കാറ്റിൽ കടയുടെ മേൽക്കൂര വീണ് പതിനെട്ടുകാരി മരിച്ചു

ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചിൽ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയിൽ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേൽക്കൂര പൊളിഞ്ഞ് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു.

കടയുടെ മേല്‍ക്കൂര പൊളിഞ്ഞ് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന നിത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആലപ്പുഴയിലുള്‍പ്പെടെ ശക്തമായ മഴ തുടരുന്നതിനിടെയാണ് ഇവര്‍ ബീച്ചിലെത്തിയത്.

സംസ്ഥാനത്തിന്റെ പലഭാഗത്തും കനത്ത മഴയില്‍ വ്യാപക നഷ്ടമുണ്ടായ. തിരുവന്തപുരം പൂവച്ചലില്‍ സ്‌കൂളിന് സമീപം മരം വീണു. ഉച്ചക്ക് 12.45 ഓടെയാണ് വീരണക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം മരം വീണത്. ഇരുചക്രവാഹനം തകരുകയും വൈദ്യുത പോസ്റ്റുകള്‍ക്ക് കേടുപാട് പറ്റുകയും ചെയ്തു.
<BR>
TAGS : HEAVY RAIN | ROOF COLLAPSES
SUMMARY : 18-year-old girl dies after shop roof collapses in Alappuzha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *