കനത്ത മഴ: ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ: ഊട്ടിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

നീലഗിരി: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഊട്ടിയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ പല പ്രദേശങ്ങളിലും 10 സെന്റിമീറ്ററിലധികം മഴ രേഖപ്പെടുത്തി.

നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ ചുരം പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടും, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ തേനി, തെങ്കാശി, ചുരം പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.

ഊട്ടിയിലെ സസ്യോദ്യാനം ഉൾപ്പെടെയുള്ള ഉല്ലാസകേന്ദ്രങ്ങൾ  അടച്ചിടും. ഞായറാഴ്ച രാവിലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാഭരണകൂടം അതീവ ജാഗ്രതയിലാണ്. ഒരു യൂണിറ്റ് ദുരന്തനിവാരണസേന ഊട്ടിയിൽ എത്തിയിട്ടുണ്ട്. മഴമൂലം ജില്ലയിൽ 43 മരങ്ങൾ കടപുഴകി വീണു, നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ഉൾപ്രദേശങ്ങളിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
<br>
TAGS : HEAVY RAIN, TAMILNADU
SUMMARY : Heavy rains: Red alert declared in Ooty; Tourist spots closed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *