നായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ബൈക്കിൽനിന്ന് വീണുമരിച്ചു

നായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ബൈക്കിൽനിന്ന് വീണുമരിച്ചു

ബെംഗളൂരു: നായയുടെകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് തടഞ്ഞതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട  റോഡില്‍ മറിഞ്ഞ്  കുട്ടി തത്ക്ഷണം മരിച്ചു. മാണ്ഡ്യയിൽ സ്വർണസന്ദ്രയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. മദ്ദൂർ താലൂക്കിലെ ഗൊരവഹനഹള്ളി ഗ്രാമത്തിലെ മഹേഷിന്റെ മകൾ റിതിക്ഷയാണ് മരിച്ചത്.

വീടിന് മുന്നില്‍ കളിക്കുമ്പോഴാണ് റിതിക്ഷയ്ക്ക് നായയുടെ കടിയേറ്റത്. ഉടന്‍ തന്നെ മഹേഷും ഭാര്യയും മകളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ഇതിനിടയിൽ പോലീസ് പൊടുന്നനെ ഹെൽമെറ്റ് പരിശോധനയ്ക്ക് കൈകാട്ടി. പെട്ടെന്ന് ബൈക്കിന്റെ നിയന്ത്രണം വിടുകയും മൂവരും റോഡിൽ വീഴുകയുമായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് തത്ക്ഷണം മരിച്ചു.

സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് പേർ പോലീസിന് ചുറ്റുംകൂടി പ്രതിഷേധിക്കാൻ തുടങ്ങി. നീതി ആവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹം റോഡിൽ കിടത്തി ഗതാഗതം തടസ്സപ്പെടുത്തി. മണിക്കൂറുകൾ ഗതാഗതക്കുരുക്കിന് ജനരോഷം ജനരോഷം വഴിവെച്ചു.

എസ്‌പി മല്ലികാർജുൻ ബലദാണ്ഡി സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ട്രാഫിക് പോലീസുകാരെ എസ്‌പി സസ്‌പെൻഡ് ചെയ്തു. മണ്ഡ്യ എംഎൽഎ രവികുമാർ ഗൗഡയും സംഭവസ്ഥലം സന്ദർശിച്ചു.
<br>
TAGS : ACCIDENT, MANDYA,
SUMMARY : Three-year-old girl falls to her death from bike during vehicle inspection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *