അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

കോഴിക്കോട്: അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു. ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്‌ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നു. അതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് തടസമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് രണ്ട് മണിക്കൂര്‍ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂര്‍ വൈകി ഓടുന്നു. കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറും വൈകുന്നു.

TAGS : LATEST NEWS
SUMMARY : Tree falls on Areekad railway track again; train services partially suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *