അച്ചടക്കലംഘനം; ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

അച്ചടക്കലംഘനം; ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

ബെംഗളൂരു : ബിജെപി എംഎല്‍എമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി കേന്ദ്ര അച്ചടക്ക സമിതിയുടെതാണ് നടപടി. പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന് വിമര്‍ശനമുന്നയിച്ചതിനാണ് അച്ചടക്ക നടപടി.

യശ്വന്തപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എസ്പി സോമശേഖര്‍ ശിവറാം ഹെബ്ബാ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ഇരുവര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാല്‍ ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
<br>
TAGS : KARANTAKA BJP LEGISLATORS | EXPELS
SUMMARY : BJP expels MLAs Shivaram Hebbar, S.T. Somashekhar for six years over anti-party activities

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *