നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ചാമരാജ്‌നഗറിലെ യലന്ദൂർ താലൂക്കിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്. ഗവി ബോറിന് സമീപം ബിലിഗിരി രംഗ ഹിൽ റോഡിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഹുല്ലഹള്ളി, അഗിനവാലു, ബാഗുരു, മദനഹള്ളി, ഹൊറൽവാഡി, തഗദൂർ, കെബ്ബേപുര എന്നിവിടങ്ങളിൽ നിന്നുള്ള 38 പപേർ അടങ്ങുന്ന സംഘമായിരുന്നു ബസിലുണ്ടായിരുന്നത്. ബിആർ ഹില്ലിലെ ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ.

എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബസ് നിയന്ത്രണം വിടുകയും, ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു.

നിരവധി യാത്രക്കാരുടെ നെഞ്ചിലും കൈയിലും കാലിലും പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ശിൽപ നാഗ് ആശുപത്രികളിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. സംഭവത്തിൽ യലന്തൂർ ടൗൺ പോലീസ് കേസെടുത്തു.

TAGS: KARNATAKA, ACCIDENT
KEYWORDS: Bus topples in karnataka 26 passengers hurt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *