കനത്ത മഴ; കുക്കെ സുബ്രഹ്‌മണ്യ സ്‌നാനഘട്ടയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കനത്ത മഴ; കുക്കെ സുബ്രഹ്‌മണ്യ സ്‌നാനഘട്ടയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

മംഗളൂരു: തീരദേശ, പശ്ചിമഘട്ട മേഖലകളിലെ കനത്ത മഴയില്‍ കുമാരധാര നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ കുക്കെ സുബ്രഹ്‌മണ്യ, സ്‌നാനഘട്ടത്തില്‍ പ്രവേശിക്കരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതീകാത്മകമായി തലയില്‍ നദീജലം തളിക്കാന്‍ മാത്രമേ ഭക്തര്‍ക്ക് അനുവാദമുള്ളൂ. സുരക്ഷയുടെ ഭാഗമായി ക്ഷേത്ര അധികൃതര്‍ ഭക്തര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് കയര്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്  അധിക ജീവനക്കാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ എന്‍ഡിആര്‍എഫില്‍ നിന്ന് 25 പേരെ സുരക്ഷയ്ക്കായി പുത്തൂരിലേക്ക് വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ പൂര്‍ണ്ണമായും സജ്ജമായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
<BR>
TAGS : KUKKE SUBRAHMANYA TEMPLE
SUMMARY : Heavy rains; Entry to Kukke Subrahmanya bathing ghat prohibited

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *