മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമത്തില്‍ മലയാളി യുവാവ് കൊല്ലപെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമത്തില്‍ മലയാളി യുവാവ് കൊല്ലപെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

ബെംഗളൂരു: മംഗളൂരു കുഡുപ്പിൽ ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് നിവേദനം കൈമാറി. അഷ്റഫിന്റെ കുടുംബത്തിന് കർണാടക സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സംഘം അഭ്യർഥിച്ചു.

മംഗളൂരു പോലീസിന്റെ അന്വേഷണത്തിൽ അഷ്റഫിന്റെ ബന്ധുക്കൾ തൃപ്തരല്ലെന്ന് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. എസ്ഐടി അന്വേഷണവും നഷ്ടപരിഹാരവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എകെഎം അഷ്റഫ് പറഞ്ഞു.

അഷ്റഫിന്റെ മാതാപിതാക്കൾ, വേങ്ങര ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ.അഷ്റഫ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 27ന് ആണ് ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ടത്.
<BR>
TAGS : ASHRAF MURDER
SUMMARY : Manjeswaram MLA demands appointment of special investigation team in Mangaluru mob attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *