മണ്ണിടിച്ചല്‍ ഭീഷണി: കുടകില്‍ ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം

മണ്ണിടിച്ചല്‍ ഭീഷണി: കുടകില്‍ ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം

 

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കുടക് ജില്ലയില്‍ മണ്ണിടിച്ചല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂലൈ അഞ്ചുവരെ കണ്ടെയ്‌നറുകള്‍, ബുള്ളറ്റ് ടാങ്കറുകള്‍, മരം മണല്‍ എന്നിവ കൊണ്ടുപോകുന്ന ലോറികള്‍, ടോറസ് ലോറികള്‍, മള്‍ട്ടി ആക്‌സില്‍ ടിപ്പറുകള്‍ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. അതേസമയം ബസ് ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ക്ക് നിരോധനമില്ല. പച്ചക്കറികള്‍ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങള്‍ക്കും ലോറികള്‍ക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടര്‍ വെങ്കിട്ട രാജു പറഞ്ഞു.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവേരി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നദിയുടെ സമീപപ്രദേശത്തുള്ള പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി തൂണുകളും തകര്‍ന്നു. മുന്‍കരുതല്‍ നടപടിയായി വെള്ളച്ചാട്ടങ്ങളിലോ നദികളിലോ അരുവികളിലോ ഇറങ്ങുന്നത് നിരോധിച്ചു കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
<br>
TAGS : GOODS VEHICLES BAN, KODAGU
SUMMARY : Landslide threat: Goods vehicles banned in Kodagu from June 6 to July 5

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *