കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയിൽ എ. ഷിഹാബുദ്ദീന്‍റെ മകൻ മുഹമ്മദ് ഷിഫാനെയാണ് (13) ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നത്. കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഒമ്പതരയോടെ ഇടപ്പള്ളി ലുലുമാളിന്‍റെ പരിസരത്ത് കുട്ടിയെത്തിയതായി സി.സിടി.വി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 10 മണിയോടെ തീരേണ്ട പരീക്ഷ പകുതി വഴിയിൽ വെച്ച് കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസിൽ കയറി പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ മേഖല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.
<BR>
TAGS : MISSING CASE, KOCHI
SUMMARY : Missing 13-year-old found from Edappally, Kochi

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *