ആദിവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ, പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്

ആദിവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച പ്രതികൾ പിടിയിൽ, പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അഗളി ഡിവൈ.എസ്.പി അറിയിച്ചു. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിജുവിനെയാണ് കെട്ടിയിട്ട് മർദിച്ചത്. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് ക്രൂരത. ഗുരുതരമായി പരുക്കേറ്റ ഷിജു കോട്ടത്തറ ആശുപത്രിയിൽ ചികിത്സതേടി.

മെ​യ് 24ന് അ​ട്ട​പ്പാ​ടി ഗൂ​ളി​ക്ക​ട​വ് – ചി​റ്റൂ​ർ റോ​ഡി​ലാ​ണ് ​ആ​ദി​വാ​സി യു​വാ​വി​നെ വൈ​ദ്യു​തി തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചത്. മ​ദ്യ​ല​ഹ​രി​യി​ലാ​യ സി​ജു ക​ല്ലെ​റി​ഞ്ഞ് വാ​ഹ​നം ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പാ​ൽ ക​ല​ക്ഷ​ൻ വാ​ഹ​ന​ത്തി​ൽ വ​ന്ന ചി​ല​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​ത്. പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചി​ട്ടും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും എ​ത്തി​യി​ല്ല. അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ ദേ​ഹ​മാ​സ​ക​ലം പ​രു​ക്കേ​റ്റ സി​ജു​വി​നെ അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ അ​ഗ​ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഡോ​ക്ട​ർ​മാ​ർ മ​രു​ന്ന് ന​ൽ​കി പ​റ​ഞ്ഞ​യ​ച്ചു.​

പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കോ​ട്ട​ത്ത​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഇ​വ​ർ അ​ഡ്മി​റ്റാ​കു​ന്ന​തും പു​റം​ലോ​കം അ​റി​യു​ന്ന​തും. പാ​ൽ ക​ല​ക്ഷ​ന് പോ​കു​ന്ന വാ​ഹ​നം കഴിഞ്ഞ ദിവസം പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. സംഭവത്തിൽ കേ​സെ​ടു​ത്ത അ​ഗ​ളി പോ​ലീ​സിന്‍റെ അ​ന്വേ​ഷ​ണം പുരോഗമിക്കവെയാണ് പ്രതികൾ പിടിയിലാകുന്നത്. മദ്യലഹരിയിൽ വാഹനം തടയുകയും കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തുവെന്നാരോപിച്ച് പിക്കപ്പ് വാൻ ഉടമ ജിംസണും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

<BR>
TAGS : YOUTH ASSAULTED, PALAKKAD,
SUMMARY : Accused who tied up, stripped and beat a tribal youth arrested, arrested from Coimbatore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *