ഹമാസ് തലവൻ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടു,​ സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

ഹമാസ് തലവൻ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടു,​ സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാറിനെ (Mohammed Sinwar) ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് പങ്കുവച്ചത്. മെയ് 13 ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണ് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്. സിന്‍വാറിന് പുറമെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉള്‍പ്പെടെ ഒരു ഡസനോളം സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നല്‍കുന്ന വിശദീകരണം.

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സമയത്ത് ഭീകർ ആരും കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന(ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നില്ല. ഗാസയിലുണ്ടായിരുന്ന ഹമാസിന്റെ അവസാനത്തെ ഉന്നത കമാൻഡർമാരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് സിൻവാർ.

2024 ഒക്ടോബറിൽ ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുൻ ഹമാസ് മേധാവി യഹ്‌യ സിൻവാറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവാർ. 2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്‌യ സിൻവാറായിരുന്നു. ഇറാനിൽ ഇസ്മായിൽ ഹനിയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് ശേഷം ഹമാസിന്റെ നേതാവായി യഹ്‌യയെ തെരഞ്ഞെടുത്തു. യഹ്‌യ കൊല്ലപ്പെട്ടതിനുശേഷം മുഹമ്മദ് സിൻവാറിനെയും ആ സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു.

2006 ല്‍ ഹമാസിന് വേണ്ടി ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിതിനെ സിന്‍വാര്‍ തട്ടിക്കൊണ്ടു പോയതോടെയാണ് ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. 1990കളില്‍ മുഹമ്മദ് സിന്‍വാറിനെ പിടികൂടി ഒന്‍പത് മാസം ഇസ്രയേലിലും മൂന്ന് വര്‍ഷം റമല്ലയിലും തടവിലിട്ടിരുന്നു. 2000ത്തില്‍ സിന്‍വാര്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.
<BR>
TAGS : ISRAELI-PALESTINIAN CONFLICT, BENJAMIN NETANYAHU, HAMAS,
SUMMARY : Hamas leader Mohammed Sinwar has been killed, Benjamin Netanyahu confirms

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *