ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുല്‍ത്താന ഒന്നാം പ്രതി, ശ്രീനാഥ് ഭാസിയടക്കം 55 സാക്ഷികള്‍, കുറ്റപത്രം സമര്‍പ്പിച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുല്‍ത്താന ഒന്നാം പ്രതി, ശ്രീനാഥ് ഭാസിയടക്കം 55 സാക്ഷികള്‍, കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തസ്ലീമ സുല്‍ത്താനയാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 55 പേരാണ് കേസിലുള്ള മറ്റ് സാക്ഷികള്‍. അതേസമയം കേസില്‍ ശ്രീനാഥ് ഭാസി ഉള്‍പ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്തി.

കഴിഞ്ഞ മാസം രണ്ടിനാണ് മൂന്നു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയും കൂട്ടാളിയും പിടിയിലാകുന്നത്. ബെംഗളുരുവില്‍ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാർഡൻ എന്ന റിസോർട്ടില്‍ എത്തിച്ചപ്പോള്‍ ആണ് എക്സൈസ് പിടികൂടിയത്. ആവശ്യക്കാർ എന്ന രീതിയില്‍ കെണിയൊരുക്കിയാണ് എക്സൈസ് സംഘം പ്രതികളെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ എത്തിച്ചത്.

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചലച്ചിത്ര നടന്മാർക്ക് ഹൈബ്രിഡ് കഞ്ചാവ്‌ കൈമാറിയതായി പ്രതി തസ്ലിമ സുല്‍ത്താന എക്സൈസിന് മൊഴി നല്‍കിയിരുന്നത്. കേസില്‍ തസ്ലീമ സുല്‍ത്താനയെയാണ് പോലീസ് ഒന്നാംപ്രതി ആക്കിയിരിക്കുന്നത്. തസ്‌ലീമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്.

TAGS : HYBRID CANNABIS CASE
SUMMARY : Hybrid cannabis case; Chargesheet filed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *