സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് കടയുടമ സണ്ണി (പവിത്ര സണ്ണി) കുടുങ്ങിയത്. ജീവനക്കാര്‍ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയ ശേഷം ലിഫ്റ്റിന് തകരാർ സംഭവിക്കുകയായിരുന്നു. അതിവേഗം മുകളിലേക്ക് ഉയർന്ന ലിഫ്റ്റ് ഏറ്റവും മുകളിലെ നിലയില്‍ ഇടിച്ചാണ് നിന്നത്.

ഈ ഇടിയുടെ ആഘാതത്തിലാണ് സണ്ണിയുടെ തലയ്ക്ക് സാരമായ പരുക്കേറ്റതെന്നാണ് വിവരം. തുടർന്ന് ലിഫ്റ്റ് ജാമാവുകയും ചെയ്തു. സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതോടെ ജീവനക്കാർ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച്‌ സണ്ണിയെ രക്ഷിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും പിന്നീട് ആരോഗ്യ നില വഷളായി സണ്ണി മരിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Gold shop owner dies after being trapped in shop elevator

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *