മുറ്റത്തുനിന്നു  മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

മുറ്റത്തുനിന്നു മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

തൃശ്ശൂര്‍: വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിനു ചോറുകൊടുക്കെ പാമ്പുകടിയേറ്റ യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടു മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലില്‍ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.  സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
<BR>
TAGS : SNAKE BITE, THRISSUR NEWS
SUMMARY : Woman dies after being bitten by snake while feeding rice to her son from yard

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *