ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി; തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി

ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി; തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉതതരവിട്ടു. തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി പറഞ്ഞു.അധിക തീരുവ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നും കോടതി നിർദേശിച്ചു.

മാൻഹട്ടനിലെ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയുള്ള യു.എസ് കോടതിയാണ് ട്രംപിന്റെ അധിക തീരുവ തടഞ്ഞത്. എന്നാൽ, തീരുമാനത്തിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്.

<BR>
TAGS : DONALD TRUMP, US FEDERAL COURT, AMERICA
SUMMARY : A major setback for Donald Trump; US federal court rules tariffs are illegal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *